sn-vidhyabhavan
ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേ ആഘോഷത്തിൽ നിന്ന്

തൃപ്രയാർ: ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചു. അന്തിക്കാട് ശ്രീസായ് വിദ്യാപീഠം പ്രിൻസിപ്പൽ ബിനു ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഇ ആൻഡ് സി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, ജന സെക്രട്ടറി അഡ്വ. സി.വി. സുഭാഷ്, വൈസ് പ്രസിഡന്റ് വിജയരാഘവൻ, സെക്രട്ടറിമാരായ ബാബു പൊറ്റെക്കാട്ട്, എം.എസ്. പ്രദീപ്, പ്രിൻസിപ്പൽ ഡോ. സുനിത. യു എന്നിവർ സംബന്ധിച്ചു.