കയ്പ്പമംഗലം: ഗ്രാമദീപം വായനശാലയുടെ ആഭിമുഖ്യത്തിൽ സർഗോത്സവവും പ്രതിഭാ സംഗമവും നടത്തി. ഉദയംപേരൂർ എൻ.എൻ.ഡി.പി.എച്ച്.എസ് സ്‌കൂൾ മുൻ പ്രധാനഅദ്ധ്യാപകനും എൻ.സി.സി ഓഫീസറും ആയിരുന്ന പി.വി. സുധീപ് കുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി.ജെ. പോൾസൺ അദ്ധ്യക്ഷത വഹിച്ചു.
വായനശാലാ സെക്രട്ടറി പി.എൻ. ദേവിപ്രസാദ്, ജോയിന്റ് സെക്രട്ടറി ഷാലിമ ടീച്ചർ, മുൻ പ്രസിഡന്റ് കെ.കെ. വാസുദേവൻ, മുഹമ്മദ് ഇബ്രാഹിം, ഹസീന ടീച്ചർ എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന സർഗോത്സവത്തിൽ 35 ഓളം കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു. തുടർന്ന് നടത്തിയ പ്രതിഭാ സംഗമത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികളെയും സർഗോത്സവ മത്സരങ്ങളിൽ വിജയം നേടിയവരെയും സമ്മാനങ്ങൾ നൽകി ആദരിച്ചു.