തൃശൂർ : കോർപറേഷൻ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധ മാർച്ചും, ഞാറ് നടീലും നടത്തി. കോർപറേഷൻ ഓഫീസിൽ നിന്ന് തലയിൽ പാളത്തൊപ്പിയുമായി പ്രകടനമായി പ്രിയദർശിനി വടക്കെ ബസ് സ്റ്റാൻഡിൽ പ്രതിഷേധ ധർണ്ണ നടത്തിയതിന് ശേഷം പ്രതീകാത്മകമായി ഞാറ് നടീൽ നടത്തി. വടക്കേ ബസ് സ്റ്റാൻഡ് നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നതിലും മഴയ്ക്ക് മുമ്പ് പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച ഭരണ സമിതിയുടെ വാഗ്ദാനഘംനത്തിനും എതിരായാണ് മാർച്ച് സംഘടിപ്പിച്ചത്. ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി. പോൾ ഉദ്ഘാടനം നിർവഹിച്ചു. പാർലമെന്ററി പാർട്ടി നേതാവ് അഡ്വ. എം.കെ. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയേൽ, ഡി.സി.സി ജനറൽ സെക്രട്ടറി സി.ബി. ഗീത, ബ്ലോക്ക് പ്രസിഡന്റുമാരായ കെ. ഗിരീഷ് കുമാർ, ജെയ്ജു സെബാസ്റ്റ്യൻ, ഫ്രാൻസിസ് ചാലിശ്ശേരി, ലാലി ജെയിംസ് എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ എം.ആർ.റോസിലി, ഷീനചന്ദ്രൻ, കെ.വി. ബൈജു, ജേക്കബ് പുലിക്കോട്ടിൽ, കരോളി ജോഷ്വ, ബിന്ദുക്കുട്ടൻ, ബി.ഗീത, ജയ മുത്തിപീടിക തുടങ്ങിയവർ നേതൃത്വം നൽകി.