കൊടുങ്ങല്ലൂർ: കയ്പമംഗലം നിയോജക മണ്ഡലത്തിലെ എറിയാട്, എടവിലങ്ങ് ഗ്രാമപഞ്ചായത്തുകളുടെ തീരങ്ങളിലുണ്ടായ ശക്തമായ കടലാക്രമണം പ്രകൃതി ദുരന്തത്തിൽ ഉൾപ്പെടുത്തി അടിയന്തരമായി കടൽഭിത്തി നിർമ്മിക്കാൻ ഉത്തരവായതായി ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എ അറിയിച്ചു. എടവിലങ്ങ് ഗ്രാമപഞ്ചായത്തിൽ സി.പി സ്റ്റോൺ 1215ൽ നിന്നും വടക്കോട്ട് 250 മീറ്റർ നീളത്തിലും സി.പി. സ്റ്റോൺ 219 മുതൽ തെക്കോട്ട് 125 മീറ്റർ നീളത്തിലും സി.പി. സ്റ്റോൺ 1215 നിന്നും തെക്കോട്ട് 40 മീറ്റർ നീളത്തിൽ ജിയോബാഗ് ഉപയോഗിച്ചും യഥാക്രമം 18.1 ലക്ഷം, 11 ലക്ഷം, 5.7 ലക്ഷം രൂപ ചെലവിലാണ് കടൽഭിത്തി നിർമ്മിക്കുക. എറിയാട് ഗ്രാമപഞ്ചായത്തിൽ സി.പി. സ്റ്റോൺ 1211ൽ നിന്നും തെക്കോട്ട് 50 മീറ്റർ നീളത്തിൽ 4.4 ലക്ഷം രൂപ ചെലവിലും സി.പി. സ്റ്റോൺ 1209ൽ നിന്നും തെക്കോട്ട് ജിയോ ബാഗു് ഉപയോഗിച്ച് 22.5 ലക്ഷം രൂപ ചെലവിലും സി.പി. സ്റ്റോൺ 1213ൽ നിന്നും തെക്കോട്ട് 70 മീറ്റർ നീളത്തിൽ ജിയോ ബാഗ് ഉപയോഗിച്ച് 9.9 ലക്ഷം രൂപ ചെലവിലും സി.പി. സ്റ്റോൺ 1213ൽ നിന്നും വടക്കോട്ട് 70 മീറ്റർ നീളത്തിൽ ജിയോബാഗ് ഉപയോഗിച്ച് 9.9 ലക്ഷം രൂപ ചെലവിലുമാണ് കടൽഭിത്തി നിർമ്മിക്കുകയെന്ന് എം.എൽ.എ പത്രക്കുറിപ്പിൽ വ്യക്തമാക്കി.