കൊടുങ്ങല്ലൂർ: പശ്ചിമ ബംഗാളിൽ ഡോക്ടർമാർക്കെതിരെ നടന്ന അക്രമണത്തിൽ പ്രതിഷേധിച്ച് ഐ.എം.എയുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഒ.പി ബഹിഷ്‌ക്കരിച്ച് പണിമുടക്കി. കേന്ദ്ര ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുക, ആശുപത്രി അക്രമം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി പണിമുടക്കിയ ഡോക്ടർമാർ നഗരത്തിൽ പ്രകടനം നടത്തി. താലൂക്ക് ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ.എം റഷീദ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ മേഖലാ പ്രസിഡന്റ് ഡോ. രവികുമാർ, സെക്രട്ടറി ഡോ. കണ്ണൻ ഹരിദാസ്, ഡോ. ജോസ് ഊക്കൻ, ഡോ. മുഹമ്മദ് സെയ്ത് തുടങ്ങിയവർ നേതൃത്വം നൽകി.