കൊടുങ്ങല്ലൂർ: കയ്പ്പമംഗലം നിയോജകമണ്ഡലത്തിലെ തീരദേശത്ത് കടൽഭിത്തി നിർമ്മിക്കുന്നതിനാവശ്യമായ കരിങ്കല്ല് ലഭ്യമാകാത്തത് മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ നടപടി ആയതായി ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ പറഞ്ഞു. കേന്ദ്രസർക്കാർ സ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ കൂട്ടിയിട്ടിരിക്കുന്ന പാറ, കരിങ്കല്ല് തുടങ്ങിയവ ലഭ്യമാക്കുന്നതിന് നിരന്തരമായി ഇടപെടൽ നടത്തിയതിനെ തുടർന്ന് അവ നൽകാമെന്ന് അധികൃതർ അറിയിച്ചതായി എം.എൽ.എ വ്യക്തമാക്കി.

ഇവ ഉപയോഗിച്ച് കഴിയാവുന്ന സ്ഥലങ്ങളിലെല്ലാം കടൽഭിത്തി നിർമ്മിക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും എക്‌സിക്യൂട്ടീവ് എൻജിനീയർക്കും എം.എൽ.എ കത്ത് നൽകിയിട്ടുണ്ട്. അടിയന്തര പ്രവർത്തികൾക്കായി കയ്പ്പമംഗലം നിയോജക മണ്ഡലത്തിന് മൂന്നുകോടി രൂപ അനുവദിച്ചതായും എം.എൽ.എ അറിയിച്ചു.