തൃശൂർ: പഴയന്നൂരിൽവെച്ച് വാഹനപകടത്തിൽ പരിക്കുപറ്റി ചികിത്സയിലിരിക്കെ ജൂൺ 15 ന് മരണപ്പെട്ട വേശകുട്ടിയുടെ ബന്ധുക്കളെ പൊലീസ് തേടുന്നു. 10 ന് പഴയന്നൂർ എക്‌സൈസ് ഓഫീസിനു മുൻവശത്തുവച്ചായിരുന്നു സംഭവം. അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന വേശകുട്ടിയെ (83) അജ്ഞാത വാഹനം തട്ടിയാണ് ഗുരുതരപരിക്കേറ്റ് മെഡിക്കൽ കോളേജിലെത്തിച്ചത്. ബന്ധുക്കളെ കണ്ടെത്താത്തതിനാൽ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരിച്ചറിയുന്നവർ പഴയന്നൂർ പൊലീസ് സ്റ്റേഷൻ: 04884227250, സി.ഐ 9497947208 എന്നീ നമ്പറുകളിൽ വിവരം നൽകണം.