കയ്പ്പമംഗലം കേര കർഷക സൊസൈറ്റിയിൽ ഗ്രാഫ്റ്റ് ചെയ്ത മാവിൻ തൈകളുടെ വിതരണം സൊസൈറ്റി പ്രസിഡന്റ് കെ.എഫ്. ഡൊമനിക് നിർവഹിക്കുന്നു.
കയ്പ്പമംഗലം: ഹരിത സഹകരണം പദ്ധതിയുടെ ഭാഗമായി കയ്പ്പമംഗലം കേര കർഷക സൊസൈറ്റിയിൽ ഗ്രാഫ്റ്റ് ചെയ്ത മാവിൻ തൈകൾ വിതരണം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കെ.എഫ്. ഡൊമനിക് തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം സുരേഷ് കൊച്ചുവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. മുഹമ്മദ്, ടി.വി. വിശ്വംഭരൻ, എ.പി. അനിരുദ്ധൻ എന്നിവർ സംസാരിച്ചു.