nattika-central-up-school
വായനവാരാചരണത്തോട് അനുബന്ധിച്ച് നാട്ടിക സെൻട്രൽ യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബാലചന്ദ്രൻ വടക്കേടത്ത് പുസ്തകങ്ങൾ സമ്മാനിക്കുന്നു

തൃപ്രയാർ: വായന പക്ഷാചരണത്തോട് അനുബന്ധിച്ച് നാട്ടിക സെൻട്രൽ യു.പി സ്കൂളിലെ വിദ്യാർത്ഥികൾ പൂർവ വിദ്യാർത്ഥിയും കേന്ദ്ര സാഹിത്യ അക്കാഡമി അംഗവുമായ ബാലചന്ദ്രൻ വടക്കേടത്തുമായി സംവദിച്ചു. അദ്ദേഹത്തിന്റെ ഭവനത്തിലെത്തിയ വിദ്യാർത്ഥികളെ വായനയുടെ വസന്തത്തിലേക്ക് കൈപിടിച്ചുയർത്തി തന്റെ കൃതികളും ലൈബ്രറിയിലെ വിവിധ പുസ്തകങ്ങളും അദ്ദേഹം കുട്ടികളെ പരിചയപ്പെടുത്തി. വായനയിലൂടെ മാത്രമേ സമഗ്ര വളർച്ച സാധ്യമാകൂ എന്ന സന്ദേശം കുട്ടികൾക്ക് നൽകി. തന്നെ സന്ദർശിച്ച എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ സമ്മാനമായി നൽകി. സ്കൂളിലേക്ക് തകഴിയുടെ "സമ്പൂർണ്ണ കഥകൾ'' മൂന്ന് വാല്യങ്ങളും നൽകി.

.