valapad
വലപ്പാട് പഞ്ചായ്ത്തിൽ ഓണത്തിന് ഒരു കൊട്ട പൂവ്

തൃപ്രയാർ: വലപ്പാട് കുടുംബശ്രീ സി.ഡി.എസ് ഓണത്തിന് പൂ ലഭിക്കുന്നതിന് വേണ്ടി ജെ.എൽ.ജി ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് തൈ വിതരണം ചെയ്തു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മല്ലിക ദേവൻ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ ഷാജിത റഹ്മാൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. ഷജിത്ത്, മെമ്പർമാരായ സി.ആർ. ഷൈൻ, ബേബി രാജൻ, തുളസി സന്തോഷ്, സി.കെ. കുട്ടൻ മാസ്റ്റർ, ഉഷ ജോഷി, കോ- ഓർഡിനേറ്റർ ദീപ ടി.എസ് , കോ- ഓർഡിനേറ്റർ നിമ്മി എം.എൻ, ജിൻസി രമേഷ്, സുരേഖ സുധീർ, അക്കൗണ്ടന്റ് ലിജിത എം.യു തുടങ്ങിയവർ പങ്കെടുത്തു.