sreemathi
പുഷ്പ ശ്രീനിവാസന്റെ രണ്ടാം ഓർമ്മവാർഷിക ഉദ്ഘാടനവും സി.പി.എം നേതൃത്വത്തിൽ ജനകീയമായി നിർമ്മിച്ച സ്‌നേഹ വീടിന്റെ താക്കേൽദാനവും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ടീച്ചർ നിർവഹിക്കുന്നു

കൊടുങ്ങല്ലൂർ: പുഷ്പ ശ്രീനിവാസന്റെ രണ്ടാം ഓർമ്മവാർഷിക ഉദ്ഘാടനവും സി.പി.എം നേതൃത്വത്തിൽ ജനകീയമായി നിർമ്മിച്ച സ്‌നേഹ വീടിന്റെ താക്കേൽദാനവും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ടീച്ചർ നിർവഹിച്ചു. കെ.കെ. അബീദലി അദ്ധ്യക്ഷനായി. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ആർ. വിജയ അനുസ്മരണ പ്രസംഗം നടത്തി. എ.പി. ജയൻ, പി.കെ. ചന്ദ്രശേഖരൻ, ടി.കെ. രമേഷ് ബാബു., എ.എസ്. സിദ്ധാർത്ഥൻ, മിനി ഷാജി എന്നിവർ സംസാരിച്ചു.