തൃശൂർ: ഏകമുഖ ദർശനമല്ല സർഗാത്മകമായ ബഹുസ്വരതയാണ് ഇന്ത്യൻ ജനാധിപത്യത്തിന് അഭികാമ്യമെന്ന് സാഹിത്യ അക്കാഡമി ഉപാദ്ധ്യക്ഷ ഡോ. ഖദീജ മുംതാസ് പറഞ്ഞു. കേരള കാർഷിക സർവകലാശാലാ കേന്ദ്ര ലൈബ്രറിയിൽ സംഘടിപ്പിച്ച വായനാ വാരാചരണവും പുരാണകഥകളൂടെ ആനുകാലിക പ്രസക്തി എന്ന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
അക്കാഡമിക് ഡയറക്ടർ ഡോ. എം.ആർ. ഷൈലജ അദ്ധ്യക്ഷയായി. പുരാണകഥകളൂടെ ആനുകാലിക പ്രസക്തിയെപ്പറ്റി ഡോ. പി. സുരേഷ് കുമാർ വിശദീകരിച്ചു. സെന്റ് തോമസ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. തോമസ് പോൾ കാട്ടൂക്കാരൻ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ഏറ്റവും മികച്ച വായനക്കാരെ ആദരിച്ചു. കെ.വി. അൽഫോൺസ, എ.ടി. ഫ്രാൻസിസ്, അബ്ദുൾ റസാക്, പി.അർ. മുരളി എന്നിവർ സംസാരിച്ചു.