തൃശൂർ: ലളിതകലാ അക്കാഡമിയുടെ കാർട്ടൂൺ പുരസ്‌കാരത്തിലൂടെ ഇടത് സർക്കാർ മത ചിഹ്നങ്ങളെ ആക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് കെ.പി.സി.സി ന്യൂനപക്ഷ സെല്ലിന്റെ ആഭിമുഖ്യത്തിൽ ലളിതകലാ അക്കാഡമി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. മതങ്ങളെ ഇല്ലായ്മ ചെയ്യുക എന്നതാണ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ ആണിക്കല്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ന്യൂനപക്ഷ സെൽ സംസ്ഥാന ചെയർമാൻ കെ.കെ. കൊച്ചുമുഹമ്മദ് കുറ്റപ്പെടുത്തി. ജില്ലാ ചെയർമാൻ നൗഷാദ് ആറ്റുപറമ്പത്ത് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി. പോൾ, സെൽ ജില്ലാ വൈസ് ചെയർമാൻ യു.പി. ഫറൂഖ്, സംസ്ഥാന കോ- ഓർഡിനേറ്റർമാരായ എ.എം. ബിജു, സലിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ലാലൂർ എന്നിവർ പ്രസംഗിച്ചു.