തൃശൂർ: ബാങ്ക് ജീവനക്കാരുടെ പെൻഷനും ആശ്രിതരുടെ ഫാമിലി പെൻഷനും കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ കൺവെൻഷൻ. സംസ്ഥാന പ്രസിഡന്റ് എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. എ.പി. പത്മനാഭൻ, എം. പരമേശ്വരൻ, പി.വി. മോഹനൻ, എ.എ. ജോൺസൺ, പി.ടി. മോഹനചന്ദ്രൻ നായർ, ആർ. മോഹന, എൻ.ബി. രാജൻ എന്നിവർ സംസാരിച്ചു. ജൂലായ് ആറിന് രാവിലെ പത്തിന് തൃശൂർ ബി.ഇ.എഫ്.ഐ സെന്ററിൽ റിട്ടയർ ചെയ്തവരുടെ ഒത്തുചേരൽ നടത്താൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി.എൻ. ലക്ഷ്മണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ. അജയൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം. ഹരിദാസ് നന്ദിയും പ്രകാശിപ്പിച്ചു.