തൃശൂർ: ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലായ് 27 വരെ സംഘടിപ്പിക്കുന്ന വായനാപക്ഷാചരണത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കേരള സാഹിത്യ അക്കാഡമി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ടി.കെ. വാസു അദ്ധ്യക്ഷനായി. കേരള ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം സുനിൽ ലാലൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി. സേതുരാജ്, കുടുംബശ്രീ ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ കെ.വി.ജ്യോതിഷ്‌കുമാർ, സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ശ്യാംലാൽ എന്നിവർ സംസാരിച്ചു.