മെറിറ്റിനും മാനേജ്മെന്റ് സീറ്റിനും സർക്കാർ ഫീസ്
ഹോട്ടൽ മാനേജ്മെന്റ്, പോളി ടെക്നിക് കോഴ്സുകളും ആരംഭിച്ചു
മാള: മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന മാള ഹോളി ഗ്രേസ് അക്കാഡമിയിൽ ഹോട്ടൽ മാനേജ്മെന്റ്, പോളി ടെക്നിക്, ഫാർമസി കോഴ്സുകൾക്ക് സർക്കാർ ഫീസ് മാത്രം. ഈ വർഷം പുതുതായി തുടങ്ങുന്ന മൂന്ന് സ്ഥാപനങ്ങൾക്കും അംഗീകാരം ലഭിച്ചതോടെ, പ്രവേശനം ആരംഭിച്ചിട്ടുണ്ട്.
ചാണക്യ സിവിൽ സർവീസ് പരിശീലന കേന്ദ്രവും ഹോളി ഗ്രെയ്സിൽ പ്രവർത്തിക്കുന്നു. പ്രീ കെ.ജി മുതൽ എൻജിനിയറിംഗ്, എം.ബി.എ., ഹോട്ടൽ മാനേജ്മെന്റ്, പോളി ടെക്നിക്, ആർട്സ് ആൻഡ് സയൻസ് കോളേജ്, ഫാർമസി കോളേജ് എന്നീ സ്ഥാപനങ്ങളാണ് അക്കാഡമിയിൽ പ്രവർത്തിക്കുന്നത്.
17 വർഷത്തെ സേവന പാരമ്പര്യമുള്ള ഹോളി ഗ്രേസ് സ്ഥാപനങ്ങളിൽ മെറിറ്റ് സീറ്റിൽ സർക്കാർ നിശ്ചയിക്കുന്ന ഫീസ് തന്നെയാണ് മാനേജ്മെന്റ് സീറ്റിലും ഈടാക്കുന്നത്. മെറിറ്റിൽ അവസരം കിട്ടാത്ത, പാവപ്പെട്ട കുട്ടികളെ പഠിപ്പിച്ച് മുഖ്യധാരയിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തിലാണ് സർക്കാർ ഫീസ് മാത്രം ഈടാക്കി സ്കോളർഷിപ്പും നൽകി ഹോളി ഗ്രേസ് അവസരം ഒരുക്കുന്നത്. പ്രവേശന പരീക്ഷയുടെ ഫലം കാത്തിരിക്കാതെ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനും അവസരമുണ്ട്.
പതിനായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരവുമായി ആധുനിക ലൈബ്രറി, അക്വാട്ടിക് പരിശീലന കേന്ദ്രം, ഉന്നത ലാബ് സൗകര്യം, താമസ- ഭക്ഷണ സൗകര്യം, വിവിധ കലാ- കായിക ഫെസ്റ്റുകൾ, വ്യക്തിത്വ വികസന സെമിനാറുകൾ, യാത്രകൾ, യോഗ പരിശീലനം, വിവിധ കായിക പരിശീലനം, കുതിര സവാരി, കൗൺസലിംഗ്, സിവിൽ സർവീസ് പരിശീലനം, പഠന വൈകല്യം പരിഹരിക്കൽ, മെഡിക്കൽ ക്ലിനിക്, മലേഷ്യൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഫിനിഷിംഗ് സ്കൂൾ തുടങ്ങിയ സൗകര്യങ്ങളും ഹോളി ഗ്രേസ് ഒരുക്കിയിട്ടുണ്ട്.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ അഫിലിയേറ്റ് ചെയ്ത മാനേജ്മെന്റിൽ ഗവേഷണം നടത്തുന്നതിനുള്ള കേന്ദ്രമായി അംഗീകാരവും ലഭിച്ചിട്ടുണ്ട്. പ്രളയകാലത്തും ശേഷവും വീടുകൾ നിമ്മിച്ച് നൽകിയതടക്കം ഒരു കോടി രൂപയുടെ സേവന പ്രവർത്തനം നടത്തിയ ഹോളി ഗ്രേസ് അക്കാഡമി മാള സർക്കാർ ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും വർഷങ്ങളായി മൂന്ന് നേരം ഭക്ഷണം നൽകുന്നുണ്ട്.
മാള ഹോളി ഗ്രേസ് സ്ഥാപനങ്ങളുടെ മുഖ്യ മാർഗദർശിയായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുഖ്യ ഉപദേഷ്ടാവ് കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. അബ്ദുൾ സലാം, സി.ഇ.ഒ ആയി മുൻ പ്രൊ വൈസ് ചാൻസലർ പ്രൊഫ. രവീന്ദ്രനാഥും സേവനം ചെയ്യുന്നുണ്ട്.
ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾ: ബി.എസ്സി കാറ്ററിംഗ് ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ, ഡിപ്ലോമ ഇൻ കാറ്ററിംഗ് അഡ്മിനിസ്ട്രേഷൻ, എക്സിക്യൂട്ടീവ് ഡിപ്ലോമ ഇൻ ഹോട്ടൽ അഡ്മിനിസ്ട്രേഷൻ.
ഹോട്ടൽ മാനേജ്മെന്റ് പ്രവേശനത്തിന് ഫോൺ: 8589053112 പോളിടെക്നിക് കോഴ്സുകൾക്ക് (മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ)ഫോൺ: 9645594622. പോളി ടെക്നിക്കിൽ ഹോളി ഗ്രേസ് തിരഞ്ഞെടുത്ത് ഓപ്ഷൻ നൽകാൻ 22 വരെ അവസരമുണ്ട്.