അപേക്ഷ ക്ഷണിച്ചു
തൃശൂർ: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എടത്തിരുത്തി ഗവ. ഐ.ടി.ഐയിൽ ദ്വിവത്സര കോഴ്‌സായ ഇലക്ട്രീഷൻ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി. പ്രവേശനം ലഭിക്കുന്നവർക്ക് പരിശീലനം പൂർണ്ണമായും സൗജന്യമാണ്. ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവ സ്ഥാപനത്തിൽ നിന്നും നൽകും.
സ്റ്റൈപന്റ്, ലംപ്‌സം ഗ്രാൻഡ്, യൂണിഫോം അലവൻസ്, സ്റ്റഡി ടൂർ അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷഫോം ഐ.ടി.ഐയിൽ നിന്നും ലഭിക്കും. അവസാന തീയതി 29. ഫോൺ : 04802870252, 9497068385.

സൗജന്യ ടെക്‌നിക്കൽ സെഷൻ
തൃശൂർ : കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിൽ ലിനക്‌സ്, പി.എച്ച്.പി ടെക്‌നോളജികളിൽ ഏകദിന സൗജന്യ ടെക്‌നിക്കൽ സെഷൻ 22 ന് രാവിലെ 10 ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8089245760.

ക്വട്ടേഷൻ
തൃശൂർ: സാമ്പത്തിക വർഷം മുല്ലശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടിൽ കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി 29 ഉച്ചയ്ക്ക് ഒരു മണി. ഫോൺ : 04872265570.


വാഹനം: ടെൻഡർ ക്ഷണിച്ചു
ഐ.സി.ഡി.എസ് ജില്ലാ ഓഫീസ് ആവശ്യത്തിനായി ഈ സാമ്പത്തിക വർഷം വാഹനം വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. അടങ്കൽ തുക 2,25,000 രൂപ. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 25 വൈകീട്ട് മൂന്ന് മണി. വിലാസം ജില്ലാതല ഐ.സി.ഡി.എസ് സെൽ, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്, തൃശൂർ. ഫോൺ: 04872321689.

ദർഘാസ്
തൃശൂർ : വനിതാ ശിശു വികസന വകുപ്പിന് കീഴിൽ അന്തിക്കാട് ശിശുവികസന പദ്ധതി കാര്യാലയത്തിലെ ആവശ്യത്തിനായി ഈ സാമ്പത്തിക വർഷം ടാക്‌സി പെർമിറ്റുള്ള വാഹനം ലഭ്യമാക്കാൻ ദർഘാസ് ക്ഷണിച്ചു. അവസാന തീയതി 28 ഉച്ചയ്ക്ക് രണ്ടു മണി. ഫോൺ : 04872638800.


അഭിമുഖം 24 ന്
ഈ വർഷത്തെ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് (ഡി.എൽ.എഡ്) പ്രവേശനത്തിനുള്ള അഭിമുഖം 24 രാവിലെ 11ന് തൃശൂർ സി.എം.എസ്.എച്ച്.എസ്.എസിൽ നടത്തും. താത്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾ തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 04872360810.

കാന്റീൻ ക്വട്ടേഷൻ
തൃശൂർ : ജില്ലാ കോടതി സമുച്ചയത്തിൽ ജൂലൈ ഒന്നു മുതൽ 2020 ജൂൺ 30 വരെ കാന്റീൻ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ 27 വൈകീട്ട് മൂന്ന് മണിക്കകം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തൃശൂർ 680 003 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ : 04872360248.