gvr-devaswom-vayanadhinam
ഗുരുവായൂർ ദേവസ്വം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനദിനാഘോഷം ഡോ. ചാത്തനാത്ത് അച്യുതനുണ്ണി ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനദിനാഘോഷം ഡോ. ചാത്തനാത്ത് അച്യുതനുണ്ണി ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. എഴുത്തുകാരായ ഡോ. എസ്.കെ. വസന്തൻ, പി. വത്സല, മലയത്ത് അപ്പുണ്ണി എന്നിവരെ ചടങ്ങിൽ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. കവി രാധാകൃഷ്ണൻ കാക്കശ്ശേരി ആമുഖ പ്രഭാഷണം നടത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ എം. വിജയൻ, കെ.കെ. രാമചന്ദ്രൻ, ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി നടത്തിയ പ്രശ്‌നോത്തരി, കവിത, ഉപന്യാസ മത്സരം എന്നിവയിലെ വിജയികൾക്കു സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഉദ്ഘാടനശേഷം ഗ്രന്ഥശാലാഹാളിൽ നടന്ന സെമിനാറിൽ എം.ആർ. രാഘവവാര്യർ ഗുരുവായൂർ ക്ഷേത്രം പുരാ രേഖകളിലൂടെ എന്ന വിഷയത്തിലും ഡോ. എസ്.കെ. വസന്തൻ ഗുരുവായൂർ സത്യഗ്രഹത്തിന്റെ ചരിത്രപരമായ അവലോകനം എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നടത്തി. തുടർന്ന് വൈകീട്ടുവരെ ഗ്രന്ഥശാല അങ്കണത്തിൽ പുരാരേഖ പ്രദർശനവും ഉണ്ടായി.