തൃശൂർ: കേരള കോൺഗ്രസിൽ ജോസ് കെ. മാണിയുടെ നേതൃത്വത്തെ അംഗീകരിക്കുന്നതായി തൃശൂർ ജില്ലാ പ്രസിഡന്റ് എം.ടി. തോമസ് പറഞ്ഞു. തങ്ങൾക്ക് ഒപ്പമാണ് ജില്ലാ പ്രസിഡന്റെന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കൾ അവകാശപ്പെട്ടിരുന്നു. ജോസ് കെ. മാണിയെ തിരഞ്ഞെടുത്ത നടപടി പൂർണ്ണമായി അംഗീകരിക്കുന്നതായി തോമസ് അറിയിച്ചു. പേര് കൊണ്ടും രാഷ്ട്രീയ സംസ്‌കാരം കൊണ്ടും കേരള കോൺഗ്രസ് അതേപടി നിലനിൽക്കണം. ഈ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന എത് സിനീയർ നേതാവായാലും പിൻതുണയ്ക്കാൻ സാധിക്കില്ല. ജോസ് കെ. മാണിയുടെ നേതൃത്വം അനിവാര്യമാണ്. ജില്ലാ കമ്മിറ്റിയിലെ 110 പേരിൽ 89 പേർ ജോസ് കെ.മാണിയെ പിൻതുണയ്ക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.