തൃശൂർ: സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എം.ടി. തോമസ് മാസ്റ്ററെ തത്‌സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി ജില്ലാ നേതൃയോഗം അറിയിച്ചു. ആക്ടിംഗ് പ്രസിഡന്റായി സി.വി. കുരിയാക്കോസിനെ തിരഞ്ഞെടുത്തു. യോഗം തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോൺസൺ കാഞ്ഞീരത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഇട്ട്യച്ചൻ തരകൻ, തോമസ് ആന്റണി, ജോണി ചിറ്റിലപ്പിള്ളി, തോമസ് ചിറമ്മൽ, സി.ജെ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ ജില്ലയിലെ 90 ശതമാനം ഭാരാവാഹികളും പങ്കെടുത്തതായി ഐക്യകേരള കോൺഗ്രസ് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. യോഗത്തിൽ പി.ജെ. ജോസഫിനും സി.എഫ്. തോമസിനും പിൻതുണയറിയിച്ചു. ജില്ലാ പ്രസിഡന്റായി നോമിനേറ്റ് ചെയ്ത കുരിയാക്കോസ് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനാണ്. മുൻ ജില്ലാ കൗൺസിൽ അംഗമായിരുന്നു.