തൃശൂർ: വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയ അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസ് മാർച്ച് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു. സ്വാശ്രയമേഖലയിൽ മാനേജ്‌മെന്റ് നടത്തുന്ന വിദ്യാർത്ഥി ചൂഷണത്തിനെതിരായി സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്ന് മഹേഷ് കക്കത്ത് പറഞ്ഞു. സർവകലാശാലകളിലെ വിദ്യാർത്ഥി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക, കലാലയ രാഷ്ട്രീയം സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തുക, സ്വയംഭരണ കോളജുകളിലെ വിദ്യാർത്ഥി ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് എൻ.കെ സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി സന്ദീപ്, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രസാദ് പറേരി, നവ്യ തമ്പി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ശ്യാൽ പുതുക്കാട്, എ.ഐ.എസ്.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ചിന്നു ചന്ദ്രൻ, ജില്ലാ സെക്രട്ടറി സുബിൻ നാസർ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വി.എൻ അനീഷ് , വിഷ്ണു ശങ്കർ, ജില്ലാജോയിന്റ് സെക്രട്ടറി കെ.എസ് മിഥുൻ എന്നിവർ സംസാരിച്ചു. അൻവർ മുള്ളൂർക്കര, കെ.എസ്.ഉണ്ണികൃഷ്ണൻ, പി.എസ് ശ്യാം കുമാർ, അഖിലേഷ്, വൈശാഖൻ, മീനുട്ടി, ആദിത്യ സുരേഷ്, അക്ഷയ ശങ്കർ, വി.എസ്.ദേവദത്തൻ തുടങ്ങിയവർ നേതൃത്വം നൽകി.