ചാവക്കാട്: മണത്തല മുതൽ എടക്കഴിയൂർ വരെയുള്ള ദേശീയപാതയുടെ നാലു കിലോമീറ്റർ ഭാഗം പുതുക്കി നിർമ്മിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായി. രണ്ടര കോടി രൂപ ചെലവിലാണ് ഈ ഭാഗം നവീകരിക്കുക. കരാറുകാരനുമായി കരാർ ഒപ്പു വച്ചു. മഴ കഴിഞ്ഞ ശേഷം നിർമ്മാണ ജോലികൾ നടത്തും. അതിനു മുൻപ് കുഴികൾ അടയ്ക്കും. ഒരുമനയൂർ തെക്ക് ഭാഗത്ത് മുല്ലത്തറയിലേത് പോലെ ടൈൽ വിരിക്കും. ഇവിടെയും അറ്റകുറ്റപ്പണി നേരത്തെ നടത്തുമെന്ന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അറിയിച്ചു.