എരുമപ്പെട്ടി: സഹോദരൻ മരിച്ചതിന്റെ അടിയന്തിര ചടങ്ങുകൾക്കിടയിൽ കുഴഞ്ഞ് വീണ് അനുജൻ മരിച്ചു. തയ്യൂർ കുന്നത്ത് പുരക്കൽ പരേതനായ ചക്കൻ മകൻ അയ്യപ്പനാണ് (53) ഹൃദയാഘാതം മൂലം മരിച്ചത്. ജേഷ്ഠന്റെ അടിയന്തിര ചടങ്ങുകൾ നടത്തുതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അവിവാഹിതനാണ്.