കൊടുങ്ങല്ലൂർ: ചേതന യോഗ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ യോഗ ദിനമായ ഇന്ന് യോഗ പ്രദർശനം നടക്കും. വൈകീട്ട് നാലിന് ശ്രീനാരായണപുരം തേവർ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രദർശനം ജില്ലാ യോഗ അസോസിയേഷൻ പ്രസിഡന്റ് സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും. ചേതന യോഗ ക്ലബ്ബ് 150 ലേറെ പേരെ യോഗ പരിശീലിപ്പിച്ചു കഴിഞ്ഞുവെന്ന് ക്ലബ്ബ് പ്രസിഡന്റ് കെ.വി രാജേഷ് പറഞ്ഞു. ഇവിടെ മൂന്ന് മാസ കോഴ്സും ഒരു മാസ കോഴ്സും വിദ്യാർത്ഥികൾക്ക് പ്രത്യേക കോഴ്സും നടത്തി വരുന്നുണ്ട്. അഞ്ച് അധ്യാപകരാണ് യോഗ പരിശീലിപ്പിക്കുന്നതെന്ന് സെക്രട്ടറി എം.എസ് മോഹൻ ദാസ് , ട്രഷറർ സിന്ധു രാജേഷ് എന്നിവർ കൂട്ടിച്ചേർത്തു.