ഗുരുവായൂർ: ക്ഷേത്രത്തിൽ തുലാഭാരം ഏറ്റെടുത്ത് നടത്തുന്നതിന് ടെൻഡർ എടുത്തത് 19,91,000 രൂപയ്ക്ക്. തുലാഭാരം ടെൻഡറിലെ റെക്കാഡ് നിരക്കാണിത്. മമ്മിയൂർ സ്വദേശി മനോജാണ് മത്സര ടെൻഡറിലൂടെ തുലാഭാരം ഏറ്റെടുത്തത്. ആറ് പേർ ടെൻഡറിൽ പങ്കെടുത്തു. നിലവിലെ കരാറുകാരനായ ചൊവ്വല്ലൂർപ്പടി സ്വദേശി മോഹൻ ടെൻഡറിൽ പങ്കെടുത്തിരുന്നു.16,02,002 രൂപയാണ് ഇയാൾ വെച്ച നിരക്ക്. കഴിഞ്ഞയാഴ്ചയാണ് തുലാഭാരത്തിന് ദേവസ്വം ടെൻഡർ ക്ഷണിച്ചത്. മനോജ് 5,55,600 രൂപയും മോഹൻ എട്ടു ലക്ഷം രൂപയുമാണ് ടെൻഡർ നൽകിയത്. എന്നാൽ ദേവസ്വം നെഗോസിയേഷനായി ഇന്നലെ ഇരുവരെയും വിളിപ്പിച്ചപ്പോഴാണ് കരാറുകാർ വലിയ തുക ടെൻഡറായി വെച്ചത്. ജൂലായ് ഒന്നു മുതൽ ഒരു വർഷത്തേക്കാണ് പുതിയ കരാറുകാരന്റെ കാലാവധി.