മുല്ലശ്ശേരി: കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പും, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലേക്ക് കലാപരിശീലനം നടത്തുന്നതിന് കൂടുതൽ പഠിതാക്കളെ സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള യോഗം നടന്നു. ബ്ലോക്ക് പ്രസിഡന്റ് ലതി വേണഗോപാൽ അദ്ധ്യക്ഷനായി.

വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ മേരി പ്രിൻസ്, ബി.ആർ. സന്തോഷ്, ബ്ലോക്ക് അംഗം മീന ഗിരീഷ്, ബ്ലോക്ക് സെക്രട്ടറി അബ്ദുൾ സലാം, കലാപരിശീലന കോ- ഓർഡിനേറ്റർ ശിവൻ, വെങ്കിടങ്ങ് യൂത്ത് കോ- ഓർഡിനേറ്റർ ഒ.ആർ. രാജേഷ്, സകൂൾ പ്രധാന അദ്ധ്യാപകർ എന്നിവർ സംസാരിച്ചു.

നാടകം, സംഗീതം, അറബനമുട്ട്, ചിത്രകല എന്നിവയിലാണ് പരിശീലനം നൽകുക. പത്ത് വയസിന് മുകളിലുള്ളവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.ഇതിനായി പഞ്ചായത്ത് തലത്തിൽ യോഗം ചേരും. സർക്കാർ സ്‌കൂളിൽ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വിലയിരുത്തി. കലാ പരിശീലനം വിജയിപ്പിക്കുന്നതിന് വെങ്കിടങ്ങ് പഞ്ചായത്ത് ഓഫീസിൽ ജൂൺ 24ന് രാവിലെ 10.30 ന് യോഗം ചേരും.