thirumangalam-temple
തിരുമംഗലം ക്ഷേത്രത്തിൽ ദുർഗ്ഗാഭഗവതിയുടെ ക്ഷേത്ര നിർമ്മാണത്തിന്റെ കട്ടിള വയ്പ് കർമ്മം

വാടാനപ്പിള്ളി: എങ്ങണ്ടിയൂർ തിരുമംഗലം മഹാവിഷ്ണു ശിവക്ഷേത്രത്തിൽ ഉപദേവതയായ ദുർഗ ഭഗവതിയുടെ ക്ഷേത്ര നിർമ്മാണത്തിന്റെ കട്ടിള വയ്പ് കർമ്മം നടത്തി. ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് ദിവാകരൻ നമ്പൂതിരിയും ക്ഷേത്രം ട്രസ്റ്റിയും മേൽശാന്തിയുമായ സജീവ് എമ്പ്രാന്തിരിയും ചേർന്ന് നിർവഹിച്ചു. രാവിലെ ഗണപതി ഹോമം വിശേഷാൽ പൂജകൾ, പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരുന്നു. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.