തൃശൂർ: ആരോഗ്യവകുപ്പിന്റെ പരിശോധനയുടെ പശ്ചാത്തലത്തിൽ അക്യുപങ്ചർ ചികിത്സയ്ക്കും സ്ഥാപനങ്ങൾക്കും എതിരെ നടത്തുന്ന കുപ്രചരണം അവസാനിപ്പിക്കണമെന്ന് ഇന്ത്യ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ. 179 രാജ്യങ്ങളിൽ അക്യുപങ്ചർ ചികിത്സാ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഇന്ത്യയിൽ തെറാപ്പിയായി 2003 മുതൽ അംഗീകരിച്ചു. 2019 ഫെബ്രുവരി 21ന് സ്വതന്ത്ര ചികിത്സാ രീതിയായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പും അംഗീകരിച്ചു. മരുന്ന് മാഫിയകളാണ് ഇപ്പോഴത്തെ കുപ്രചാരണത്തിന് പിന്നിൽ. അക്യുപങ്ചർ ചികിത്സാ മേഖലയുമായി ബന്ധപ്പെട്ട് സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കെ.എം. ഖാദർ, ശുഹൈബ് റിയാലു, കെ.കെ. താജുദ്ദീൻ, സുലേഖ അബ്ദുൾ അസീസ്, ഗിരീഷ് ഗൂഡല്ലൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.