പേരാമംഗലം: പേരാമംഗലം ശ്രീദുർഗാ വിലാസം സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. അദ്ധ്യാപകനായ കെ.സി. വിനയരാജ് വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. മുഴുവൻ വിദ്യാർത്ഥികളും യോഗദിനാചരണത്തിൽ പങ്കാളികളായി. തെരഞ്ഞെടുത്ത കുട്ടികളുടെ യോഗാ പ്രദർശനം നടന്നു. അദ്ധ്യാപിക സപീന പവിത്രൻ നേതൃത്വം നൽകി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം.എസ്. രാജു, പി. ശ്രീദേവി, പി.എ. സ്മിത, സ്കൂൾ ലീഡർ എമി ഷാജു എന്നിവർ സംബന്ധിച്ചു. ലോകസംഗീത ദിനാചരണവും ഇതിനോടൊപ്പം സംഘടിപ്പിച്ചിരുന്നു.