തൃശൂർ: ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗദിനാചരണം സാഹിത്യ അക്കാഡമി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ (ആയൂർവേദം) ഡോ. എസ്. ഷിബു അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ടി.വി. അനുപമ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ എം.എസ്. സമ്പൂർണ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എൻ.വി. ശ്രീവത്സ്, ആയൂർവേദ മെഡിക്കൽ അസോസിയേഷൻ സെക്രട്ടറി ഡോ. കെ.ബി. സജു എന്നിവർ സംസാരിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. മറിയാമ്മ ജോൺ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. റെനി എം.കെ നന്ദിയും പറഞ്ഞു. യോഗപരിശീലനത്തിന് ശേഷം ഇരിങ്ങാലക്കുട ആയുഷ് ഗ്രാമം, തൃശൂർ ജില്ലാ ആയുർവേദ ആശുപത്രി, ജില്ലാ ഹോമിയോ വകുപ്പ് എന്നിവിടങ്ങളിലെ ജീവനക്കാർ അവതരിപ്പിച്ച യോഗാ ഡാൻസും നടന്നു.
അന്തർദേശീയ യോഗാദിനാചരണത്തിന്റെ ഭാഗമായി കേന്ദ്രസർക്കാരിന്റെ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ യോഗാ പരിശീലനം സംഘടിപ്പിച്ചു. രാവിലെ 10.30 ന് തൃശൂർ വിമല കോളേജിൽ പ്രിൻസിപ്പൽ സിസ്റ്റർ ബീനാ ജോസ് ഉദ്ഘാടനം ചെയ്തു.