francis
ഫ്രാൻസീസ്

കരുവന്നൂർ: മൂർക്കനാട് ആറാട്ട്കടവിന് സമീപം വെള്ളിയാഴ്ച്ച രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തൃശ്ശൂർ വലിയാലുക്കൽ സ്വദേശി പുതുർക്കര വീട്ടിൽ പി വി ഫ്രാൻസീസാണ് (73) മരിച്ചത്. നെടുപുഴ പോലീസിൽ ഇയാളെ കാണാതായതായി ബന്ധുക്കൾ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. നെടുപുഴ പോലീസ് എത്തിയതിന് ശേഷം മേൽനടപടികൾ സ്വീകരിച്ചു.