തൃശൂർ: ചിറ്റിലപ്പിള്ളി പുലിയം തൃക്കോവിൽ ശിവക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചന നാളെ മുതൽ 30 വരെ നടക്കുമെന്ന് ഭാരാവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി കീഴ്മണ്ടയൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ലക്ഷാർച്ചന. ലക്ഷാർച്ചനയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ആറിന് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, കൂറ്റനാട് രാവുണ്ണി പണിക്കർ, ദേവരാജൻ എന്നിവർ പങ്കെടുക്കും.