കയ്പ്പമംഗലം: കേരളത്തിലെ പൊതുവിദ്യാഭ്യാസം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായേ ' ഖാദർ കമ്മിഷൻ' റിപ്പോർട്ടിനെ കാണാനാകൂവെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. രാജീവ് ഗാന്ധി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പെരിഞ്ഞനം ഗവ.യു.പി. സ്‌കൂളിൽ നടന്ന വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലെ മൗലിക മാറ്റങ്ങൾക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും കൂട്ടായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കണമെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ്. ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ വിദ്യാഭ്യാസ പുരസ്‌കാരം നൽകി. ഡി.സി.സി സെക്രട്ടറിമാരായ സി.സി. ബാബുരാജ്, സി.എസ്. രവീന്ദ്രൻ, സുധാകരൻ മാണപ്പാട്ട് , കെ.എസ് പങ്കജാക്ഷൻ, വി.എസ്. ജിനേഷ്, ഒ.എ. ജെൻട്രിൻ, ഇക്ബാൽ കുട്ടമംഗലം, പി.എ. അനസ്, സൗരവ് സുന്ദർ , മണി കാവുങ്ങൽ, ടി.കെ.ബി രാജ് തുടങ്ങിയവർ സംസാരിച്ചു.