തൃശൂർ: ലണ്ടൻ ആസ്ഥാനമായുള്ള കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി നടത്തിയ ബിസിനസ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെുപ്പിച്ച് വിദ്യ എൻജിനിയറിംഗ് കോളേജ് 98.8 ശതമാനം വിജയം നേടി. 501 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 495 പേർ വിജയിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയത് ഇവിടെയായിരുന്നു. മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം അസി. പ്രൊഫ. വി.ആർ. രാഹുൽ, സിവിൽ എൻജിനിയറിംഗ് വിഭാഗം പ്രൊഫ. കല്ല്യാണി വിജയകുമാർ എന്നിവാണ് ക്ലാസ് നയിച്ചത്.