തൃശൂർ: അക്കാഡമി നിലവാരത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ വെല്ലാൻ ഒരു സ്വാശ്രയ സ്ഥാപനത്തിനും കഴിയില്ലെന്നും ലാഭനഷ്ടക്കണക്കിന്റെ അടിസ്ഥാനത്തിൽ മൂലധന നിക്ഷേപം നടത്തേണ്ട ഒന്നല്ല വിദ്യാഭ്യാസ മേഖലയെന്നും മന്ത്രി എ.സി. മൊയ്തീൻ. അടാട്ട് പഞ്ചായത്ത് എൽ.പി സ്‌കൂളിൽ ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിക്കുകയായിരുന്നു മന്ത്രി.

അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷനായി. സ്വാമി സദ്ഭാവന മഹാരാജ്, ഫാ. ജോബി പുത്തൂർ, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം അജിത കൃഷ്ണൻ, മുരളി അടാട്ട്, എം.എം. ജയ്‌സൺ എന്നിവർ സംസാരിച്ചു.