kda-malampapu
പിടികൂടിയ മലമ്പാമ്പുമായി ബിബിൻ

വെള്ളിക്കുളങ്ങര: റോഡിന് കുറുകെ കിടന്നിരുന്ന മലമ്പാമ്പിനെ പിടികൂടി യുവാവ് രണ്ടുകൈ ഫോറസ്റ്റ് സ്‌റ്റേഷനിൽ ഏൽപിച്ചു. രണ്ടുകൈ സ്വദേശി ബിബിൻ വലരിയിലാണ് പാമ്പിനെ പിടികൂടിയത്. ബിബിൻ വീട്ടിലേക്ക് പോകുംവഴി രണ്ടുകൈ വനസംരക്ഷണ സമിതിക്കരികിൽ റോഡിന് കുറുകെ കിടക്കുകയായിരുന്ന 15 അടിയോളം നീളമുള്ള പാമ്പിനെ രാത്രി പത്തരയോടെയാണ് പിടികൂടിയത്. 20 കിലൊയോളം തൂക്കമുള്ള പാമ്പിനെ സുഹൃത്തുക്കളായ സന്തീപ്, ജെസ്റ്റിൻ എന്നിവരുടെ സഹായത്തോടെ രണ്ടുകൈ ഫോറസ്റ്റ് സ്‌റ്റേഷനിൽ ഏൽപ്പിച്ചു. മലമ്പാമ്പിനെ പിന്നീട് ആനപ്പാന്തം ഉൾ വനത്തിൽ കൊണ്ടുവിട്ടുവെന്ന് വനപാലകർ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് കിഴക്കെ കോടാലിയിൽനിന്നും ബിപിൻ മലമ്പാമ്പിനെ പിടികൂടിയിരുന്നു.