വാടാനപ്പിള്ളി: തളിക്കുളം പഞ്ചായത്തും കൃഷിഭവനും ചേർന്ന് ഞാറ്റുവേല ചന്തയും കർഷക സഭയും കർഷക സെമിനാറും നടത്തി. തളിക്കുളം മാർക്കറ്റ് ഹാളിൽ തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ ബാബു അദ്ധ്യക്ഷത വഹിച്ചു. ഞാറ്റുവേലകളെ കുറിച്ച് റിട്ട. കൃഷി ഓഫീസർ തങ്കരാജ് ക്ലാസെടുത്തു.
പരിപാടിയിൽ പങ്കെടുത്ത എല്ലാ കർഷകർക്കും പതിനായിരത്തിലധികം പച്ചക്കറി തൈകളും വിത്തുകളും, ജൈവവള കിറ്റും കീടനാശിനികളും സൗജന്യമായി വിതരണം ചെയ്തു. ചന്തയിൽ മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന തെങ്ങിൻ തൈകളും ബഡ്ഡ് ചെയ്ത ജാതിതൈകളും വിവിധയിനം പഴവർഗ്ഗ തൈകളും, കർഷകർ ഉണ്ടാക്കിയ പച്ചക്കറികളും, നാടൻ കോഴികളും വില്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ പി ശശികുമാർ, തളിക്കുളം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇ. പി.കെ സുഭാഷിതൻ, കെ.കെ രജനി, ബ്ലോക്ക് മെമ്പർ കെ.ബി. വാസന്തി, വാർഡ് മെമ്പർമാരായ പ്രമീള സുദർശനൻ, സിന്ധു ഷജിൽ, പി.എ ഷിഹാബ്, ഇ.വി കൃഷ്ണഘോഷ്, എ.ടി നേന, കൃഷി ഓഫീസർ എ.ടി ഗ്രേസി, കൃഷി അസിസ്റ്റന്റ് ഹസീബ് തുടങ്ങിയവർ സംസാരിച്ചു.