മാള: മാള വടമ പട്ടാളപ്പടിയിൽ നടന്ന് വീട്ടിലേക്ക് വരികയായിരുന്ന വീട്ടമ്മയുടെ രണ്ട് മാലകൾ ബൈക്കിലെത്തിയവർ കവർന്നു. പട്ടാളപ്പടി മണവാളൻ ജോണിയുടെ ഭാര്യ ടെസ്സിയുടെ കഴുത്തിൽ നിന്നാണ് മാല പൊട്ടിച്ചത്. മൂന്ന് പവനും പത്ത് ഗ്രാമും തൂക്കമുള്ള മാലകളാണ് ബൈക്കിലെത്തിയവർ പൊട്ടിച്ച് കടന്നത്. ആശുപത്രിയിൽ പോയി തിരികെ വരുമ്പോൾ വീടിന് സമീപത്തു വെച്ചാണ് എതിരെ വന്ന ബൈക്കിലെത്തിയ രണ്ട് പേർ ചേർന്ന് പൊട്ടിച്ചത്. മാള പൊലീസ് കേസെടുത്തു. മാള മേഖലയിൽ സമാനമായ രീതിയിലുള്ള നിരവധി മാല പൊട്ടിക്കലുമായി ബന്ധപ്പെട്ട കേസുകളിൽ ഒരു പ്രതിയെ പോലും പിടികൂടിയിട്ടില്ല...