market
കൊരട്ടി സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ ഉദ്ഘാടനം ചെയ്യുന്നു

കൊരട്ടി: സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഞാറ്റവേല ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ഒ. ലോനപ്പൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ജൈവകൃഷിയെക്കുറിച്ച് പ്രൊഫ. കെ.ഇ. ഉഷ ക്ലാസ് നയിച്ചു. ശശികല വിജയൻ വിഷയം അവതരിപ്പിച്ചു. ഭരണ സമിതി അംഗങ്ങളായ പി.സി. ബിജു, ബിന്ദു സാബു, ഷിബു വർഗ്ഗീസ്, വൈസ് പ്രസിഡന്റ് കുമാരി വിജയൻ, സെക്രട്ടറി എൻ.ജി. സനിൽകുമാർ എന്നിവർ സംസാരിച്ചു. നാൽപ്പാട്ട് ട്രേഡേഴ്‌സ് കോമ്പൗണ്ടിലാണ് 28വരെ ഞാറ്റവേല ചന്ത നടക്കുക.
സ്വദേശിവിദേശി ഫലവൃക്ഷത്തൈകൾ, ജന്മനക്ഷത്രതൈകൾ, ഔഷധ സസ്യങ്ങൾ, വിത്തുകൾ, ചക്ക ഉൽപ്പന്നങ്ങൾ, വയനാടൻ പച്ചമരുന്നുകൾ തുടങ്ങിയവ ചന്തയിൽ ലഭ്യമാണ്.