peringottukara-union
പെരിങ്ങോട്ടുകര യൂണിയൻ യൂത്ത്മൂവ്മെൻറ്, വൈദിക സമിതി ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

പെരിങ്ങോട്ടുകര: എസ്.എൻ.ഡി.പി യോഗം പെരിങ്ങോട്ടുകര യൂണിയൻ യൂത്ത് മൂവ്മെന്റ്, വൈദിക സമിതി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹത്തിൽ പല പ്രകാരത്തിലുള്ള രോഗങ്ങളും വാർദ്ധക്യത്തിന് മുമ്പ് തന്നെ നമ്മളെ പിടികൂടുന്നതായി ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തിയ ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ബ്രഹ്മസ്വരൂപാനന്ദ അഭിപ്രായപ്പെട്ടു. മനുഷ്യതലമുറ ഇതിൽ പരിഭ്രാന്തരാണ്. ഇത്തരത്തിലുള്ള രോഗ നിർണ്ണയ ക്യാമ്പുകൾ ക്ഷേത്രങ്ങളിലും ആശ്രമത്തിലും മറ്റും നടത്തുന്നത് അഭിനന്ദനാർഹമാണെന്നും സ്വാമി പറഞ്ഞു. പെരിങ്ങോട്ടുകര ശ്രീനാരായണ ഹാളിൽ യൂണിയൻ പ്രസിഡന്റ് സൂര്യപ്രമുഖൻ തൈവളപ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ദീപ്തീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. കെ.സി സതീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ഹണി കണ്ണാറ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സുഭാഷ് തേങ്ങാമൂച്ചി, സുനിൽ കൊച്ചത്ത്, ഷിജി തിയ്യാടി, എം.കെ ബിജു, ലതിക രവി, വനിതാസംഘം പ്രസിഡന്റ് അനിത പ്രസന്നൻ, ഷിനി സൈലജൻ, വൈദിക സമിതി പ്രസിഡന്റ് ശ്രീകുമാർ ശാന്തി, അമ്പാടി ശാന്തി, സഞ്ജു കോടന്നൂർ, സുരേഷ് പണിക്കശ്ശേരി, രാജേഷ് വല്ലച്ചിറ, എം.കെ പ്രസൂൺ മാസ്റ്റർ, വിനോദ് ഊരകം, വിനോജ് കാട്ടുങ്ങൽ എന്നിവർ സംസാരിച്ചു. ബിനു കളത്തിൽ സ്വാഗതവും പ്രദീപ് പാണപറമ്പിൽ നന്ദിയും പറഞ്ഞു. 140ൽ അധികം പേർ ത്വക്ക് രോഗ നിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു...