ചാവക്കാട്: മത്സ്യബന്ധനത്തിനിടെ മത്സ്യതൊഴിലാളി കടലിൽ വള്ളത്തിൽ കുഴഞ്ഞ് വീണ് മരിച്ചു. തിരുവത്ര പുത്തൻകടപ്പുറം എസി പടി കിഴക്ക് വശം താമസിക്കുന്ന ചിങ്ങനാത്ത് റഹ്മത്തലിയാണ് (58) മരിച്ചത്. എടക്കഴിയൂർ സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള 'മാമ്പഴം, എന്ന വള്ളത്തിൽ ഇന്നലെ പുലർച്ചെ നാലോടെ ബ്ലാങ്ങാട് പടിഞ്ഞാറായിരുന്നു സംഭവം. 42 തൊഴിലാളികളുമായി മത്സ്യബന്ധനം നടത്തവേ വല കയറ്റുന്ന സമയം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുനയ്ക്കകടവ് കോസ്റ്റൽ പൊലീസിന്റെ നടപടിക്ക് ശേഷം മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കബറടക്കം ഇന്ന് രാവിലെ പുതിയറ പള്ളി കബർസ്ഥാനിൽ. ഭാര്യ: കൗലത്ത്. മക്കൾ: റഫീക്ക്, റഹീന. മരുമക്കൾ: റഹീം, രഹന...