പുതുക്കാട്: നഷ്ടം കൊണ്ട് വീർപ്പുമുട്ടുന്ന കെ.എസ്.ആർ.ടി.സി അധിക വരുമാനം കണ്ടെത്താൻ ഒടുവിൽ ജിയോക്ക് ടവറുകൾ നിർമ്മിക്കാൻ സ്ഥലം വാടകയ്ക്ക് നൽകി. ഇതോടെ സംസ്ഥാനത്ത് ഒട്ടുമിക്ക സ്റ്റാൻഡുകളിലും ജിയോ ടവറുകൾ ഉയരുമെന്ന് ഉറപ്പായി. ടവറുകൾ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തുമ്പോൾ പ്രാദേശികമായ എതിർപ്പുകൾ ടവർ നിർമ്മാണത്തിന് പ്രതിസന്ധിയായപ്പോഴാണ് ജിയോ കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചത്.
ദേശീയ പാതയോരത്തുള്ള പുതുക്കാട് സ്റ്റാൻഡിൽ ജിയോയുടെ ടവർ ഉയർന്നു കഴിഞ്ഞു. മൊബൈൽ ഫോണിന് പുറമെ ടിവി ചാനലുകളും, അതിവേഗ ഇന്റർനെറ്റ് സർവീസ്, ലാൻഡ് ഫോൺ തുടങ്ങിയ സർവീസുകളുമായി ജിയോ ഫൈബർ, ചുവടുറപ്പിക്കാനൊരുങ്ങുന്നതിന് മുന്നോടിയായാണ് സ്റ്റാൻഡുകളിൽ ജിയോ ടവറുകൾ ഉയരുന്നത്..