തൃപ്രയാർ: ടി.എസ്.ജി.എ ചെയർമാനും എം.പിയുമായ ടി.എൻ പ്രതാപന് ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ സ്വീകരണം നല്കി. മെമന്റോ, ബൊക്കെ, ഷാൾ എന്നിവ ഒഴിവാക്കണമെന്ന് പ്രതാപന്റെ നിർദ്ദേശമുള്ളതിനാൽ അതിന് പിന്തുണ നല്കി പുസ്തകങ്ങൾ നൽകിയാണ് ആദരിച്ചത്. പ്രതാപന് അംഗങ്ങൾ 101 പുസ്തകങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ പി.കെ സുഭാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.ജി അജിത് കുമാർ, ശിവൻ കണ്ണോളി, പി.ആർ താരാനാഥൻ മാസ്റ്റർ, സി.എം നൗഷാദ്, അന്തർദ്ദേശീയ വോളീബാൾ താരങ്ങളായ കിഷോർ കുമാർ, ടോം ജോസഫ്, ബാൻഡ്മിന്റൺ താരം അപർണ്ണ ബാലൻ, ടി.ആർ ദില്ലിരത്നം, പി.ടി സഫീർ എന്നിവർ സംസാരിച്ചു...