food
ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ മത്സ്യമാർക്കറ്റിൽ പരിശോധന നടത്തുന്നു

തൃശൂർ ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സാഗർ റാണി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. കുന്നംകുളം തുറക്കുളം മാർക്കറ്റ്, ചാവക്കാട് ബ്ലാങ്ങാട് മാർക്കറ്റ്, വാടാനപ്പിള്ളി മാർക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഡിറ്റക്‌ഷൻ കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഫോർമാലിന്റെയും അമോണിയയുടെയും സാന്നിദ്ധ്യം കണ്ടെത്തിയില്ല. തൃശൂർ അസി. കമ്മിഷണർ ജി. ജയശ്രീ, ഫുഡ് സേഫ്റ്റി ഓഫീസർമാരായ രാജീവ് സൈമൺ, അപർണ മേനോൻ, മിൻസി ടി. പോൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു...