gvr-sahayam
ഖത്തർ തൃശൂർ ജില്ലാ സൗഹൃദവേദി പ്രവർത്തകർ സ്വരൂപിച്ച സഹായധനം മനോഹരന്റെ ഭാര്യ ഷൈനിക്ക് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ കൈമാറുന്നു.

ഗുരുവായൂർ: ഖത്തറിൽ മരണമടഞ്ഞ പേരകം കാണംകോട്ട് മനോഹരന്റെ കുടുംബത്തിന് സഹായഹസ്തവുമായി സഹപ്രവർത്തകരെത്തി. കഴിഞ്ഞ മേയ് നാലിനാണ് മനോഹരൻ ജോലി സ്ഥലത്ത് ഹൃദയാഘാതംമൂലം മരണമടഞ്ഞത്. ഖത്തർ തൃശൂർ ജില്ലാ സൗഹൃദവേദി പ്രവർത്തകർ മനോഹരന്റെ വസതിയിലെത്തിയാണ് സഹായം നൽകിയത്. ഇവർ സ്വരൂപിച്ച അഞ്ച് ലക്ഷം രൂപ ഭാര്യ ഷൈനിക്ക് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ കൈമാറി. സൗഹൃദവേദി ഭാരവാഹികളായ സി.ടി. ലോഹിദാക്ഷൻ, കാരുണ്യ കുടുംബ സുരക്ഷ വൈസ് ചെയർമാൻ എം.വി. മുഹമ്മദ് ഇസ്മയിൽ, ഗുരുവായൂർ സെക്ടർ സെക്രട്ടറി കെ.എ. വിശ്വനാഥൻ, ആർ.എസ്. മെഹബൂബ്, വി.ജി. സുരേഷ്, സി. പ്രേംസാഗർ, യു.കെ. കൊച്ചുകൃഷ്ണൻ, പി.കെ. മോഹനൻ, ആർ.ഒ. അഷറഫ്, എം.കെ. മനോഹരൻ എന്നിവർ സംബന്ധിച്ചു.