തൃശൂർ : കേരള വർമ്മ കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ ശബരിമല അയ്യപ്പനെ വികലമായി ചിത്രീകരിച്ച് ബോർഡ് സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു വിഭാഗം വിശ്വാസികളുടെ വിശ്വാസം മാത്രം അവഹേളിക്കുന്ന സി.പി.എമ്മിന്റെയും ദേവസ്വം ബോർഡിന്റെയും നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് എ. നാഗേഷ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വിനോദ് പൊള്ളഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഇ.വി. കൃഷ്ണൻ നമ്പൂതിരി, സുരേന്ദ്രൻ ഐനിക്കുന്നത്ത്, പി.കെ. ബാബു, ഷൈൻ നെടിയിരിപ്പിൽ, രഘുനാഥ്.സി. മേനോൻ, കൗൺസിലർ ലളിതാംബിക എന്നിവർ പ്രസംഗിച്ചു...