തൃശൂർ : കേരളവർമ്മ കോളേജിൽ ശബരിമല അയ്യപ്പനെ മോശമായി ചിത്രീകരിച്ചും ഹൈന്ദവ സമൂഹത്തെ ആക്ഷേപിച്ചും എസ്.എഫ്.ഐ പ്രവർത്തകർ ബോർഡുകൾ സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി എസ്.എഫ്.ഐയുടെ കോലം കത്തിച്ചു. സംഘടനാ പതാക പുതപ്പിച്ച് ശവമഞ്ചമേന്തി തെക്കെ ഗോപുരനടയിൽ നിന്നും പ്രതിഷേധ പ്രകടനം നടത്തി. കോർപറേഷൻ ഓഫീസിന് മുന്നിൽ സമാപിച്ചു .ജില്ലാ പ്രസിഡന്റ് ബാലൻ പണിക്കശ്ശേരി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ. കേശവദാസ് വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇ.ടി. ബാലൻ, രാജൻ കുറ്റുമുക്ക് , ട്രഷറർ വി. മുരളീധരൻ , സഹ സംഘടനാ സെക്രട്ടറി നന്ദകുമാർ കൊള്ളന്നൂർ , സെക്രട്ടറി ഹരി മുള്ളൂർ, താലൂക്ക് ജനറൽ സെക്രട്ടറിമാരായ പി.വി. അജയൻ, മണികണ്ഠൻ ചേർപ്പ്, കോർപറേഷൻ ജനറൽ സെക്രട്ടറി പ്രദീപ്, ടൗൺ മേഖല പ്രസിഡന്റ് എം.ആർ. ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി...