തൃശൂർ: സംഘർഷത്തിലേക്ക് തള്ളിവിടാനുള്ള ആസൂത്രിത നീക്കമാണ് എസ്.എഫ്.ഐ കേരളവർമ്മ കോളേജിൽ നടപ്പാക്കിയിരിക്കുന്നതെന്നും കലാപഭൂമിയാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ദൈവാരാധനയിൽ വിശ്വസിക്കുന്ന മതാചാര്യന്മാരും മറ്റു രാഷ്ട്രീയ കക്ഷികളും പ്രതികരിക്കണമെന്നും ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി ടി.വി. ബാബു. പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം അവരുടെ കണ്ണു തുറപ്പിച്ചിട്ടില്ലെങ്കിൽ എന്തു പറയാനാണ്. പാർട്ടി സെക്രട്ടറിയുടെ മകന്റെ കേസ് വഴിതിരിച്ചുവിടാൻ സ്വീകരിച്ച മാർഗം അയ്യപ്പഭക്തരെ പ്രകോപിതരാക്കിയിരിക്കയാണ്. ഇത്രയും വൃത്തികെട്ടതും അതിനിന്ദ്യമായതുമായ ചിത്രീകരണം നടത്തിയ ഉത്തരവാദികളെ ശിക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.