മാള: മാള സബ് ട്രഷറിക്ക് ചുറ്റുമുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമ്മിക്കുന്നതിനായുള്ള ശുപാർശ ജില്ലാ പഞ്ചായത്തിന് നൽകാൻ പൊതുമരാമത്ത് വകുപ്പ് നിർദേശം. ട്രഷറി ഓഫീസർക്കാണ് പൊതുമരാമത്ത് ചീഫ് എൻജിനീയർ നിർദേശം നൽകിയത്. സബ് ട്രഷറി കെട്ടിടം നിർമ്മിച്ചത് പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലല്ലെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പൊയ്യ യൂണിറ്റ് സെക്രട്ടറി ടി.കെ. സദാനന്ദന്റെ പരാതിയിൽ മറുപടിയായാണ് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. ചാലിൽ ഉണ്ടാക്കിയ താത്കാലിക തടയണ പൊട്ടിച്ചും കാന നിർമ്മിച്ച് വെള്ളം ഒഴുക്കിയും പ്രശ്നം പരിഹരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടായിട്ടില്ല. പ്രളയത്തിൽ ട്രഷറിയുടെ മതിലിന് തകർച്ച സംഭവിച്ചിട്ടുണ്ട്.