അന്തിക്കാട് : പെരിങ്ങോട്ടുകര - പുത്തൻപീടിക റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി താന്ന്യം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ, വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ തുടങ്ങിയ യാത്രക്കാരുടെ ദുരിതം ആരംഭിച്ചിട്ട് മാസങ്ങളായിട്ടും കണ്ണുതുറക്കാത്ത അധികാരികളുടെ നിഷ്‌ക്രിയ നിലപാടുകളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച് നടത്തിയത്. കർഷകമോർച്ച പഞ്ചായത്ത് പ്രസിഡന്റ് പി. കൃഷ്ണനുണ്ണി മാർച്ച് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുഭാഷ്‌ രാജ് അദ്ധ്യക്ഷനായി. നാട്ടിക നിയോജക മണ്ഡലം ജന. സെക്രട്ടറി ഇ.പി ഹരീഷ്, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശൻ കണ്ടങ്ങത്ത്, ഡേവിസ് പുലിക്കോട്ടിൽ, പ്രദീപ് പള്ളത്ത്, ടി.ജി രതീഷ്, എൻ.എസ്. സുഗുതൻ എന്നിവർ പ്രസംഗിച്ചു...